Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാക് മെയിലിങ് കേസിൽ ധർമജന്‍റെ മൊഴിയെടുക്കും; ഹാജരാകാൻ നിർദേശം

text_fields
bookmark_border
  • അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു
  • ടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന
ബ്ലാക് മെയിലിങ് കേസിൽ ധർമജന്‍റെ മൊഴിയെടുക്കും; ഹാജരാകാൻ നിർദേശം
cancel

കൊച്ചി: ഷംന കാസിമിൽ നിന്ന് ബ്ലാക്മെയിലിങ്ങിലൂടെ പണം തട്ടാൻ ശ്രമിച്ച കേസിൽ നടൻ ധർമജന്‍റെ മൊഴി രേഖപ്പെടുത്തും. ധർമജനോട് നേരിട്ട് കമീഷണർ ഓഫീസിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പ്രതികൾ സ്വർണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നതിന്‍റെ സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധർമജനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ധർമജൻ ഇന്ന് തന്നെ കമീഷണർ ഓഫിസിൽ ഹാജരാകുമെന്നാണ് സൂചന.

അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. നടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ധർമജന്‍റെ മൊഴിയെടുക്കുന്നത്.

കേസിലെ പ്രതിയായ ഹെയര്‍ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഹാരിസിനെ ഇന്ന് പൊലീസ് പിടികൂടിയിരുന്നു. കേസില്‍ വളരെ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഇനി അറസ്റ്റ് ചെയ്യാനുള്ള മൂന്നു പേരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് ആയതിനുശേഷമായിരിക്കും ഇയാളെ അറസ്റ്റ് ചെയ്യുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story