മൂന്ന് കോടി നൽകി ലോറൻസ്; സൂപ്പർ സ്റ്റാറുകൾ ഉത്കണ്ഠാകുലർ, വൈറലായി ഷമ്മി തിലകെൻറ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsചന്ദ്രമുഖി 2 എന്ന സിനിമക്ക് മുൻകൂറായി ലഭിച്ച മൂന്ന് കോടി രൂപ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തമിഴ് ന ടൻ രാഘവ ലോറൻസിനെ അഭിനന്ദിച്ച് നടൻ ഷമ്മി തിലകൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം അഭിനന്ദനവുമായി എത്തിയത്. അതേ സമയം, തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെ അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ലോറൻസിെൻറ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നുവെന്നും അദ്ദേഹം ഹാസ്യരൂപേണ കുറിച്ചു. ലോറന്‍സ് നല്‍കിയത്രയും പോലും കോവിഡ് പ്രതിരോധത്തില്‍ സഹകരിക്കാത്തവര്‍ക്കെരെയുള്ള ഒളിയമ്പാണ് ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഷമ്മി തിലകെൻറ ഫേസ്ബുക്ക് പോസ്റ്റ്
'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..
#respect #love_you_lorence
ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.
ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം തമാശകൾ കാണേണ്ടി വരുമോ എന്തോ..?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
