Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസേതുരാമയ്യര്‍ സി.ബി.ഐ...

സേതുരാമയ്യര്‍ സി.ബി.ഐ വീണ്ടും

text_fields
bookmark_border
സേതുരാമയ്യര്‍ സി.ബി.ഐ വീണ്ടും
cancel

ദുബൈ: സി.ബി.​​െഎ ഡയറിക്കുറിപ്പി​​​​െൻറ അഞ്ചാം ഭാഗം ഇറക്കാനുള്ള തയാറെടുപ്പിലാണെന്ന് പ്രശസ്​ത സംവിധായകൻ കെ. മധു. ഇതെക്കുറിച്ച്​ എസ്​.എൻ.സ്വാമിയും മമ്മൂട്ടിയുമായി അവസാനവട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. എത്ര കാലം കഴിഞ്ഞാലും ഒാർത്തിരിക്കുന്ന കഥാപാത്രമാണ്​ സേതുരാമയ്യർ. ആദ്യ ചിത്രത്തിനുള്ള തിരക്കഥയിൽ ഇൗ കഥാപാത്രത്തെ മുസ്​ലിം ആയാണ്​ ഒരുക്കിയിരുന്നത്​. അലി ഇമ്രാൻ എന്ന്​ പേരും നിശ്​ചയിച്ചു. എന്നാൽ, കഥ കേട്ടുകഴിഞ്ഞ മമ്മൂട്ടി താൻ ബ്രാഹ്​മണനായിക്കോളാം എന്ന്​ പറയുകയായിരുന്നു. പിന്നീടാണ്​ മോഹൻലാൽ അലി ഇമ്രാൻ എന്ന നായകനായി മൂന്നാം മുറ എടുത്തതെന്നും മധു പറഞ്ഞു​.

ഇതുകൂടാതെ വൻ മുതൽമുടക്ക്​ വരുന്ന മറ്റൊരു ചിത്രവും ഏറ്റെടുത്തിട്ടുണ്ട്​. ചരിത്ര സംഭവമായി മാറിയേക്കാവുന്ന ഇൗ ചിത്രത്തി​​​​െൻറ പേരോ മ​റ്റ്​ വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിൽ അടുത്ത കാലത്ത്​ നടന്ന സംഭവ വികാസങ്ങളിൽ പക്ഷം പിടിക്കാനി​ല്ലെന്ന്​ മധു പറഞ്ഞു. പ്രശ്​നത്തിൽ ഞാൻ മനസാക്ഷിക്കൊപ്പമാണെന്ന്​ അദ്ദേഹം പറഞ്ഞു. സിനിമയിൽ പഴയപോലെ അച്ചടക്കമില്ല. കോടമ്പാക്കം, അച്ചടക്കം എന്ന്​ ജഗതിയൊക്കെ വിശേഷിപ്പിച്ചിരുന്ന ഒരു രീതി പണ്ട്​ നിലവിലുണ്ടായിരുന്നു. അടുത്ത കാലത്ത്​ സിനിമാരംഗത്തുണ്ടായ പാളിച്ചകൾ വ്യക്​തികൾക്കുണ്ടായതാണ്​. അല്ലാതെ സിനിമക്ക്​ ആകമാനം ഉണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottymadhuSethurama Iyer CBImalayalam movies
News Summary - Sethurama Iyer CBI-movies
Next Story