Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘സേതു’ ചിത്രീകരണം ആരംഭിച്ചു
text_fieldsbookmark_border
സി ഫോർ ചലച്ചിത്രത്തിന്റെ ബാനറിൽ അബ്ദുൽ മനാഫ് നിർമ്മിച്ച് ഷെയ്ഖ് അബ്ദുല്ല അജ്മൽ സംവിധാനം ചെയ്യുന്ന ‘സേതു’വി ന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്തായിരുന്ന ടി.എ. റസാഖിന്റെ അസിസ്റ്റൻറ് ഗിരീഷ് പി. ഗോപിയും നിസാമും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നവാഗത സുനാഥ് ശങ്കറാണ് സംഗീതമൊരുക്കുന്നത്.
ഷഹീൻ സിദ്ദിഖ്, ഇന്ദ്രൻസ്, ജോയ് മാത്യു, മഖ്ബൂൽ സൽമാൻ, സോഹൻ ലാൽ, റോണി ഡേവിഡ്, രാജ് ചെമ്പിൽ, അശോകൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് പറയുന്ന കഥയിൽ ‘സേതു’ എന്ന കഥാപാത്രത്തിലൂടെ ഒട്ടനവധി ഉപകഥകൾ മുന്നോട്ടു പോകുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് സംഭാവന ചെയ്യുന്ന ചിത്രമായിരിക്കും ‘സേതു’ എന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
