Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ ശശി കലിംഗ അന്തരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. കരൾരോഗത്തെ തുടർന്നായിരുന്നു അന്ത്യം. വി. ചന്ദ്രകുമാർ എന് നാണ് യഥാർഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കേരള കഫേ, വെള്ളിമൂങ്ങ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻറ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
നാടകവേദിയില്‍ നിന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. അഞ്ഞൂറിലധികം നാടകങ്ങളിൽ അഭിനയിച്ചു. പ്രഭാവതിയാണ് ഭാര്യ. പിതാവ്: ചന്ദ്രശേഖരൻ നായർ, മാതാവ്: സുകുമാരി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
