Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധുരരാജ ഒരു ഗ്രാഫിക്​സ്​ വിസ്​മയം; സൂപ്പർഹിറ്റാവുമെന്ന്​ സലിം കുമാർ

text_fields
bookmark_border
madhuraraja
cancel

മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് വിസ്മയം ആയിരിക്കും മധുരരാജയിലെന്ന്​ നടൻ സലിം കുമാർ. സൂപ്പർഹിറ ്റ്​ ചിത്രം പോക്കിരിരാജയിൽ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയിൽ നിങ്ങൾ കാണാൻ പോവുന്നതെന്നും ചിത്ര വലി യ വിജയമാകുമെന്നും സലീം കുമാർ പറഞ്ഞു. മധുരരാജയുടെ പ്രമോഷ​​​​െൻറ ഭാഗമായുള്ള റോഡ്​ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ആദ്യ ഭാഗമായ പോക്കിരി രാജയിലെ മനോഹരൻ മംഗളോദയം എന്ന കഥാപാത്രമായാണ്​ സലിം കുമാർ മധുരരാജയിലും എത്തുന്നത്​. പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ്​ സിനിമ ഒരുങ്ങുന്നതെങ്കിലും കഥാപശ്ചാത്തലം പൂർണ്ണമായും വ്യത്യസ്​തമായിരിക്കുമെന്ന്​ അണിയറക്കാർ അറിയിച്ചിട്ടുണ്ട്​.

പുലി മുരകന്​ ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴിലെ മുൻനിര താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നുണ്ട്​. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.

സിദ്ധിഖ്, സലിം കുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, രേഷ്മ അന്ന രാജന്‍, തെസ്നി ഖാന്‍, പ്രിയങ്ക തുടങ്ങി വമ്പൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - salim kumar about madhuraraja-movie news
Next Story