Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിരിയും ചിന്തയുമായി പാഷാണം ഷാജിയുടെ 'ഷാജീസ് കോർണർ'

text_fields
bookmark_border
ചിരിയും ചിന്തയുമായി പാഷാണം ഷാജിയുടെ ഷാജീസ് കോർണർ
cancel

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയ (പാഷാണം ഷാജി ) തുടങ്ങിയ യൂട്യൂബ് ചാനൽ 'ഷാജീസ് കോർണർ' ശ്രദ്ധേയമാകുന്നു. ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമർശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്. എങ്കിലും, തമാശയാണ് പരിപാടികളുടെ മുഖ്യ പ്രമേയം.

കൊച്ചുകൊച്ചു സംഭവങ്ങളെ കോർത്തിണക്കി രസകരമായി അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുകയാണ് ചാനലിലെ ഓരോ പരിപാടികളും. സാജുവി​​​െൻറ ഭാര്യ രശ്മിയും കൂടെയുണ്ട്. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലിലുഉള്ളത്. 'വാചകമേള പാചകമേള', 'സുരച്ചേട്ടായി' എന്നീ പരിപാടികളുടെ ആദ്യ എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങി.

യൂട്യൂബ് ചാനൽ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണ്​. ചാനലിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക വരുമാനത്തിലൊരു പങ്ക് ചാരിറ്റി പ്രവർത്തനത്തിന് നൽകുമെന്ന് സാജു വ്യക്തമാക്കി. സ്വന്തം നിലയിൽ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവർത്തനം ഇപ്പോൾ സാജു നടത്തി വരുന്നുണ്ട്.

സംവിധാനം: ഷിജു അഞ്ചുമന, സ്ക്രിപ്റ്റ്: ജോഷി മഹാത്മ, ആഷ്‌ലിൻ തബു. കോഡിനേറ്റർ: അനീസ് ഹമീദ്, പി.ആർ. സുമേരൻ (പി.ആർ.ഒ )

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saju navodaya's youtube channel shajees corner -kerala news
Next Story