അവളുടെ കണ്ണുനീരിന് നിങ്ങൾ വില കൊടുക്കേണ്ടിവരും -പി.സി ജോർജിനോട് സജിത 

17:33 PM
14/08/2017

നടിക്കെതിരെ മോശം പരാമർശങ്ങളുമായി രംഗത്തെത്തിയ പി.സി ജോര്‍ജ്ജ് എം.എൽ.എക്കെതിരെ നടി സജിതാ മഠത്തില്‍.സ്ത്രീ കരുത്തിന്‍റെ പ്രതീകമായാണ് ആക്രമിക്കപ്പെട്ട നടിയെ കാണുന്നതെന്നും ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരുമെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു. അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ല. ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുതെന്നും പറഞ്ഞാണ് സജിത കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Loading...
COMMENTS