Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഭൂരിഭാഗം നടന്മാരും...

ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്നവർ –സജിത മഠത്തിൽ 

text_fields
bookmark_border
Sajitha_Madathil
cancel

കോ​ല​ഞ്ചേ​രി: മ​ല​യാ​ള സി​നി​മ​യി​ലെ ഭൂ​രി​ഭാ​ഗം ന​ട​ന്മാ​രും ന​ടി​മാ​രോ​ട് ലൈം​ഗി​ക താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്ന് ന​ടി സ​ജി​ത മ​ഠ​ത്തി​ൽ. എ.​കെ.​പി.​സി.​ടി.​എ വ​ജ്ര ജൂ​ബി​ലി​യാ​ഘോ​ഷ ഭാ​ഗ​മാ​യി സ​െൻറ് പീ​റ്റേ​ഴ്സ്​ കോ​ള​ജി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൾ എ​ന്ന നി​ല​യി​ൽ അ​നു​ഭ​വ​ത്തി​െൻറ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​ത്. താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത ന​ടി​മാ​രെ പി​ന്നീ​ടു​ള്ള സി​നി​മ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് പ​തി​വാ​ണ്. വ​ഴ​ങ്ങാ​ത്ത ന​ടി​മാ​ർ​ക്ക് ത​ല​ക്ക​ന​മാ​ണെ​ന്നും വേ​ത​നം കൂ​ടു​ത​ലാ​ണെ​ന്നു​മൊ​ക്കെ​യാ​കും പ്ര​ച​രി​പ്പി​ക്കു​ക. 

ഏ​റ്റ​വു​മ​ധി​കം ചൂ​ഷ​ണ​ത്തി​നും മ​നു​ഷ്യാ​വ​കാ​ശ നി​ഷേ​ധ​ത്തി​നും ഇ​ര​യാ​കു​ന്ന​വ​രാ​ണ് സി​നി​മ​യി​ലെ സ്​​ത്രീ​ക​ൾ. ഫെ​ഫ്ക​യെ​പ്പോ​ലു​ള്ള​വ​ർ സ്​​ത്രീ​വി​രു​ദ്ധ​ത സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് പ​റ​യു​ന്ന മ​നു​ഷ്യ​രു​ടെ സം​ഘ​ട​ന​യാ​ണ്. ചൂ​ഷ​ണം തു​റ​ന്നു​പ​റ​യു​ന്ന ന​ടി​ക​ൾ​ക്ക് വേ​ത​ന, തൊ​ഴി​ൽ സു​ര​ക്ഷ ഇ​ല്ലാ​താ​കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

പു​രോ​ഗ​മ​നം അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളോ​ടു​ള്ള കേ​ര​ളീ​യ സ​മൂ​ഹ​ത്തി​െൻറ പെ​രു​മാ​റ്റം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ ക​വി വി​ജ​യ​രാ​ജ മ​ല്ലി​ക പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ഡോ.​വി​നോ​ദ്കു​മാ​ർ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് പ്ര​ഫ.​എ.​ജി. ഒ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​വി​ജു ജേ​ക്ക​ബ്, ഡോ.​വി.​പി. മ​ർ​ക്കോ​സ്, ഡോ.​മാ​ത്യു ജേ​ക്ക​ബ്, ഡോ.​സി.​എം. ശ്രീ​ജി​ത്, എ.​യു. അ​രു​ൺ, റീ​ജാ​ജോ​സ്, ഡോ.​ബി​നോ​ജ് മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newssajitha madathilMalyalam filimMalayalam actors
News Summary - Sajitha madathil about actors-Movies
Next Story