എത്ര കോടി തന്നാലും മേക്കപ്പിട്ട്​ ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തിനില്ല - സായ് പല്ലവി

11:21 AM
19/04/2019

മലയാളികളുടെ മലർ സായ് പല്ലവിക്ക് ആരാധകർ ഏറെയാണ്. പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയം തുടങ്ങിയ സായ് ഒരു ചിത്രത്തിലും മേക്കപ്പ് ഇട്ടിരുന്നില്ല. മേക്കപ്പ് താരത്തിനും വലിയ ഇഷ്ടമില്ല. അത് തന്നെയാണ് ആരാധകർക്കുമിഷ്ടം. 

മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Loading...
COMMENTS