Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനിർമാതാവി​െൻറ വീട്ടിൽ...

നിർമാതാവി​െൻറ വീട്ടിൽ കയറി അക്രമം; റോഷൻ ആൻഡ്രൂസിന്​ വിലക്ക്​

text_fields
bookmark_border
alwin-roshan
cancel

കൊച്ചി: വീട്ടിൽ കയറി അക്രമിച്ചെന്ന നിർമാതാവ്​ ആൽവിൻ ആൻറണിയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടന പ്രശസ്​ത സംവിധ ായകൻ റോഷൻ ആൻഡ്രൂസിന്​ വിലക്ക്​ ഏർപ്പെടുത്തി. റോഷ​​​െൻറ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധ​പ്പെടണമെന് നും നിർദേശം വെച്ചിട്ടുണ്ട്​. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കയറി ത​ന്നെയും സുഹൃത്തിനെയും അക്രമിച്ചു എന്നാണ്​ ആൽവിൻ ആൻറണി പരാതിപ്പെട്ടത്​.

കഴിഞ്ഞദിവസം സുഹൃത്ത്​ നവാസിനൊപ്പം വീട്ടിലേക്ക്​ വന്ന്​ റോഷൻ ഭീഷണിപ്പെടുത്തി. അതിന്​ ഞങ്ങൾ വഴങ്ങാതായപ്പോൾ രാത്രി തന്നെ പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി അക്രമം തുടങ്ങി. സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത്​ പൊലീസ്​ കേസ്​ എടുത്തിരുന്നു. സുഹൃത്തായ നവാസിനെതിരെയും കേസുണ്ട്​. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസി​​​െൻറ വിശദീകരണം.

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആൽവിൻ ആന്‍റണി ആരോപിച്ചത്. തന്‍റെ സുഹൃത്തായ ഡോ ബിനോയിയെയും മർദിച്ചതായി ആല്‍വിന്‍ ആൻറണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PRODUCERS ASSOCIATIONroshan andrewsalwin antony
News Summary - roshan andrews banned-movie news
Next Story