Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനിവിൻ ഫാൻസി​െൻറ...

നിവിൻ ഫാൻസി​െൻറ പൊങ്കാല; ഒടുവിൽ രൂപേഷ്​ മാപ്പ്​ പറഞ്ഞു

text_fields
bookmark_border
richi-roopesh
cancel

നിവിൻ ​പോളിയുടെ തമിഴ്​ ചിത്രം റിച്ചിയെ  വിമർശിച്ച രൂപേഷ്​ പീതാംബരൻ മാപ്പ്​ പറഞ്ഞു. അഭിനേതാവ്​, സംവിധായകൻ എന്നതിലുപരി താൻ ഒരു  സിനിമപ്രേമിയാണ്​. അതുകൊണ്ടാണ്​ റിച്ചിയെ വിമർശിച്ചത്​. സിനിമമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്നത്​ മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന്​ താൻ മാപ്പ്​ ചോദിക്കു​ന്നുവെന്ന്​ രൂപേഷ്​ ഫേസ്​ബുക്കിൽ കുറച്ചു.

നേരത്തെ ‘ഉളിഡവരു കണ്ട​​​െൻറ’ എന്ന രക്ഷിത്​ ഷെട്ടിയുടെ കന്നട ചിത്രത്തി​​​െൻറ റിമേക്കായ റിച്ചി മാസ്​റ്റർ പീസിനെ വെറും പീസാക്കിയെന്ന്​ രൂപേഷ്​ പീതാംബരൻ വിമർശിച്ചിരുന്നു. ഇതിനെ പിന്നാലെ രൂപേഷി​​​​െൻറ ഫേസ്​ബുക്കിൽ പൊങ്കാലയുമായി നിവിൻ ഫാൻസ്​ എത്തുകയായിരുന്നു. ഇതോടെയാണ്​ മാ​പ്പപേക്ഷയുമായി രൂപേഷ്​ രംഗത്തെത്തിയത്​.

രൂപേഷ്​ മുൻപ്​ സംവിധാനം ചെയ്​ത തീവ്രം, യൂ ടു ബ്രൂട്ടസ്​ തുടങ്ങിയ ചിത്രങ്ങളെയും കണക്കിന്​ കളിയാക്കുന്നുണ്ട്​ നിവിൻ പോളി ആരാധകർ. രൂപേഷി​​​​െൻറ അഭിനയത്തെ വിമർശിക്കുകയും വരാനിരിക്കുന്ന ചിത്രങ്ങളെ പരാജയപ്പെടുത്തുമെന്ന ഭീഷണിയുമൊക്കെയായപ്പോൾ ​ത​​​െൻറ പോസ്​റ്റിന്​ താഴെ വന്ന നിവിൻ പോളി ആരാധകരുടെ കമൻറുകൾ സ്​ക്രീൻ ഷോട്ട്​ എടുത്ത്​ രൂപേഷ്​ ​ഫേസ്​ ബുക്കിൽ ഇട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooknivin paulycinemamalayalam newsmovie newsrichyroopesh peethambaran
News Summary - roopesh peethambaran on richy movie news
Next Story