പ്രിയ വാര്യർ സൂപ്പർ താരമാവുമെന്ന് ഋഷി കപൂർ
text_fieldsസാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് പ്രിയ വാര്യർ എന്ന തൃശൂർക്കാരിയും അവരുടെ കണ്ണിറുക്കലുമാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗവിലെ പാട്ടാണ് പ്രിയ വാര്യരെ പ്രിയങ്കരിയാക്കിയത്. പാട്ടിലെ പ്രിയയുടെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ബോളിവുഡ് താരം ഋഷി കപൂറും പ്രിയയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.
ഭാവിയുടെ സൂപ്പർ താരമാണ് പ്രിയ വാര്യരെന്നാണ് ഋഷി കപൂറിെൻറ അഭിപ്രായം. ആരെയും കീഴടക്കുന്ന മനോഹരവും നിഷ്കളങ്കവുമായ പുഞ്ചിരിയാണ് പ്രിയയുടെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലുടെയാണ് പ്രിയയെ പുകഴ്ത്തി ബോളിവുഡ് സൂപ്പർതാരം രംഗത്തെത്തിയത്. എന്ത് കൊണ്ട് നീ എെൻറ കാലത്ത് വന്നില്ല എന്ന് തമാശരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
