Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിമാരുടെ ‘അമ്മ’യിൽ...

നടിമാരുടെ ‘അമ്മ’യിൽ നിന്നുള്ള രാജി ചരിത്രപരം; തെറ്റുപറ്റിയവർ തിരുത്തണം-നടൻ രവീന്ദ്രൻ

text_fields
bookmark_border
നടിമാരുടെ ‘അമ്മ’യിൽ നിന്നുള്ള രാജി ചരിത്രപരം; തെറ്റുപറ്റിയവർ തിരുത്തണം-നടൻ രവീന്ദ്രൻ
cancel
camera_alt?????????

മനാമ: നടിയെ ഉപദ്രവിച്ച കേസിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്നതി​​െൻറ പേരിൽ  ‘അമ്മ’യിൽ നിന്ന്​ രാജിവെച്ച നടിമാരുടെ പ്രതിഷേധം ​ ചരിത്രപരമായ നടപടിയാ​െണന്ന്​ ‘അമ്മ’യിലെ അംഗമായ  രവീന്ദ്രൻ പറഞ്ഞു. ബഹ്​റൈനിൽ ഹ്രസ്വചലചിത്ര ശിൽപ്പശാലയിൽ പ​െങ്കടുക്കാൻ എത്തിയ രവീന്ദ്രൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. രാജിവെച്ച സഹോദരിമാർ​ക്ക്​ ​െഎക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദേശത്തായതിനാലാണ്​ താൻ അമ്മ ജനറൽ ബോഡിയിൽ പ​െങ്കടുക്കാത്തത്​. ‘അമ്മ’യിൽ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണ്​. കേരളത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തിൽ ഇടപെടൽ കേസ്​ നടത്താനും ഇരക്ക്​ നീതി ലഭിക്കുന്നു
ണ്ടോ എന്നുറപ്പ്​ വരുത്താനും നേതൃത്വത്തിലുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.

എന്നാൽ അതിനു​ശ്രമിക്കാതെ കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള ശ്രമമാണ്​ ജനറൽബോഡിയിൽ ഉണ്ടായത്​. ഇൗ സംഭവത്തിന്​ മോഹൻലാലും മമ്മൂട്ടിയും ഒന്നും ഉത്തരവാദിയാണന്ന്​ താൻ കരുതുന്നില്ല. അവരെ മറയാക്കി ചിലർ നടത്തിയ ശ്രമങ്ങളാണ്​  വിവാദത്തിന്​  കാരണമായതെന്നും രവീന്ദ്രൻ പറഞ്ഞു.  ജനവികാരം മനസിലാക്കി മോഹൻലാൽ നടത്തുന്ന അനുരഞ്​ജന ചർച്ചക​ൾ ശുഭാപ്​തി വിശ്വാസം നൽകുന്നുണ്ട്​. ഇൗ സന്ദർഭത്തിൽ തെറ്റ്​ പറ്റിയ മറ്റുള്ളവർ  തിരുത്താനുള്ള സൻമനസ്​ കൂടി കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. നടീനടൻമാരുടെ സംഘടന നില നിൽ​േക്കണ്ട ഒന്നാണ്​.

അതിനാൽ എല്ലാ നടീനടൻമാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും സംരക്ഷിച്ചാകണം മുന്നോട്ട്​ പോകേണ്ടത്​. ഇത്തരം അഭിപ്രായങ്ങൾ ഉള്ളതുകൊണ്ടാണ്​ 2012 ൽ സംഘടനയിൽ തെരഞ്ഞെടുപ്പ്​ നടന്നപ്പോൾ താൻ എക്​സിക്യൂട്ടീവ്​ കമ്മിറ്റിയിൽ അന്നത്തെ പാനലിനെതിരെ മത്​സരിച്ചത്​. എന്നാൽ മത്​സരത്തിൽ നിന്ന്​ പിൻമാറണമെന്നാവശ്യപ്പെട്ട്​ പലരും  സമ്മർദം ചൊലുത്തിയിരുന്നു. വോ​െട്ടടുപ്പിൽ പരാജയ​െപ്പ​െട്ടങ്കിലും  അന്ന്​ വോട്ട്​ ചെയ്​ത 232 പേരിൽ 140 പേരുടെ വോട്ടുകൾ തനിക്ക്​ ലഭിച്ചു. അതിനുശേഷം സംഘടനയിൽ ഇതുവരെ വോ​െട്ടടുപ്പ്​ നടന്നിട്ടില്ല.

ഇപ്പോഴത്തെ വിഷയത്തിൽ രാജി വച്ച നടീനടൻമാരുടെ നിലപാടുകൾ ശരിയാണന്ന്​ സമൂഹത്തി​​െൻറ നാനാതുറയിലുളളവർ കരുതുന്നുണ്ട്​. അതിനാൽ രാജിവെച്ചവരെ ചർച്ചക്ക്​ വിളിക്കുകയും അഭിപ്രായങ്ങൾ ആരായുകയും ഭാവി പരിപാടികൾ സ്വീകരിക്കുകയും വേണം. ആക്രമിക്കപ്പെട്ട നടിക്ക്​ കേസിൽ നീതി ലഭിക്കാനുള്ള വിഷയത്തിൽ കൂടുതൽ ഇടപെടൽ ആവശ്യമെന്ന്​ രവീന്ദ്രൻ പറഞ്ഞു. നിർഭയ സംഭവത്തിനുശേഷം ലോക വ്യാപകമായി പീഡിപ്പിക്കപ്പെടുന്ന സ്​ത്രീകൾക്ക്​ അനുകൂലമായ ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടിട്ടുണ്ട്​. പെണ്ണിനെ ഉപദ്രവിക്കുന്നതിനെ അപലപിക്കാനും അത്തരം കേസിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഭരണകൂടങ്ങളും നീതിപീഠങ്ങളും കർശനമായി ശ്രദ്ധിക്കുന്നുണ്ട്​ എന്നതും എല്ലാവരും ഒാർക്കണമെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raveendrangulf newsmalayalam news
News Summary - raveendran-uae-gulf news
Next Story