‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീ വിരുദ്ധരില്‍ ഒരാളാണ് ഞാൻ’

16:58 PM
21/05/2019

കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില്‍ ഒരാളാണ് താനെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ആസിഫ് അലി ചിത്രം വിജയ് സൂപ്പറും പൗര്‍ണ്ണമിയുടെ നൂറു ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രഞ്ജി പണിക്കർ സ്വയം ട്രോളിയത്.

കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം കുറച്ച് എന്‍റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധ പാപത്തിന്‍റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന്‍ കഥാപാത്രങ്ങളാണ് -രഞ്ജി പണിക്കര്‍ പറഞ്ഞു.

Loading...
COMMENTS