രണ്ടാമൂഴം: എം.ടിയുടെ ഹരജി ഇന്ന് പരിഗണിക്കും

08:45 AM
07/11/2018
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവൻ നായരുടെ ഹരജി കോഴിക്കോട്  മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും. തിരക്കഥ നൽകി നാലു വർഷം കഴിഞ്ഞിട്ടും സിനിമ നിർമ്മിക്കാൻ നീക്കമില്ലാത്തതിനെ തുടർന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചുനൽകാൻ ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോടതിയിൽ ഹർജി നൽകിയത്. 
Loading...
COMMENTS