രണ്ടാമൂഴം: മധ്യസ്ഥനെ നിയമിക്കേണ്ടെന്ന്​ സംവിധായകനോട്​ കോടതി

16:17 PM
17/11/2018
sreekumar-menon-mt

കോഴിക്കോട്​: രണ്ടാമൂഴം നോവൽ സിനിമയാക്കാൻ വൈകിയതിനാൽ തിരക്കഥ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട്​ സംവിധായകനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ മധ്യസ്​ഥനെ നിയമി​ക്കണമെന്ന ഹരജി കോടതി തള്ളി. മധ്യസ്​ഥൻ മുഖേന കേസ്​ തീർപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ എതിർകക്ഷിയായ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ നൽകിയ ഹരജിയാണ്​ ഒന്നാം അഡീഷനൽ മുൻസിഫ്​ കോടതി തള്ളിയത്​​. 

സിനിമ നിർമിക്കാനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ കരാർ നിലനിൽക്കാത്തതിനാൽ മധ്യസ്​ഥ ശ്രമത്തി​​െൻറ പ്രശ്​നമുദിക്കുന്നില്ലെന്ന എം.ടിയുടെ വാദം ശരി​െവച്ചാണ്​ നടപടി. കേസ്​ വീണ്ടും ഡിസംബർ ഏഴിന്​ പരിഗണിക്കും. വി.എ. ശ്രീകുമാർ മേനോൻ, അദ്ദേഹം മാനേജിങ്​​ ഡയറക്​ടറായ എർത്ത്​​ ആൻഡ്​​ എയർ ഫിലിംസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്നിവർക്കെതിരെയാണ്​ എം.ടിയുടെ കേസ്​.

ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത്​ താൽക്കാലികമായി തടഞ്ഞ കോടതി ഉത്തരവ്​ നിലനിൽക്കുകയാണ്​. 2014 ഡിസംബറിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടാമൂഴത്തി​​െൻറ തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനാൽ​ കഥ തിരിച്ചുനൽകണമെന്നാണ്​ എം.ടിയുടെ ആവശ്യം​.

Loading...
COMMENTS