പൃഥ്വിയുടെ രണമല്ല; ഇത്  കോമഡി

19:27 PM
05/02/2018

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ 'രണ'ത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. ടീസർ യുടൂബിലടക്കം ട്രെൻഡിങ് ആവുകയും ചെയ്തു. എന്നാൽ ഇതിനിടെ ആ ടീസറിനെ വെച്ച് സുനിൽ എന്ന യുവാവ് ചെയ്ത സ്പൂഫ് വിഡിയും പുറത്തിറങ്ങി. രണത്തിന്‍റെ ടീസറിൽ പൃഥ്വിരാജ് ചെയ്ത കാര്യങ്ങളാണ് കോമഡി രൂപത്തിലുള്ള വിഡിയോയിലുള്ളത്. സംഭവം കണ്ട പൃഥ്വിരാജ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്. 

നവാഗതനായ നിർമൽ സഹദേവ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആനന്ദ്​ പയ്യന്നൂറും റാണിയുമാണ്​. ജിഗ്​മി ടെൻസിങ്​ ആണ്​ ഛായാഗ്രഹണം നിർവഹിക്കുന്നത്​. ജെയ്​ക്​സ്​ ബി​േജായ്​ ആണ്​ സംഗീതം. വിദേശത്ത്​ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററിൽ എത്തും.

രണത്തിന്‍റെ ടീസർ 

Loading...
COMMENTS