പരീക്ഷണമായിരുന്നെങ്കിൽ സ്വന്തം പണം മുടക്കണം; പൃഥിരാജിന്​ രണം നിർമാതാവി​െൻറ മറുപടി

11:45 AM
23/09/2018
ranam-23

രണം പരാജയമാണെന്ന്​ പൃഥിരാജി​​​​െൻറ പ്രസ്​താവനക്കെതിരെ നിർമാതാവ്​ ബിജു ലോസൺ. തിയേറ്ററുകളിൽ ഒാടിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച്​ പൃഥിരാജ്​ അങ്ങനെ പറയരു​തായിരുന്നുവെന്നും ഇതൊരു പരീക്ഷണ ചിത്രമായിരുന്നെങ്കിൽ അദ്ദേഹം നിർമിക്കണമായിരുന്നുവെന്ന​ും​ നിർമാതാവ്​ പറഞ്ഞു. നേരത്തെ പൃഥിരാജി​​​​െൻറ പ്രസ്​താവനക്കെതിരെ നടൻ റഹ്​മാനും രംഗത്തെത്തിയിരുന്നു.

ranam-45

പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെങ്കിലും പ്രേക്ഷക പ്രതികരണം ശരാശരിയായിരുന്നുവെന്നും റഹ്മാന്റെ പോസ്റ്റിന് കീഴെ പ്രേക്ഷകന്‍ കമൻറ്​ ചെയ്​തിരുന്നു.  നിര്‍മ്മാതാവ് ബിജുവിനെ ടാഗ് ചെയ്തായിരുന്നു കമൻറ്​. ഇതിനുള്ള മറുപടിയായാണ് നിര്‍മ്മാതാവ് പൃഥ്വിരാജി​​​​െൻറ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നത്.

നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത  രണം ബിജുവിന് പുറമെ ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവരും കൂടി ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Loading...
COMMENTS