വാരിയൻകുന്നത്തി​െൻറ ജീവിതം അഭ്രപാളിയിലേക്ക്​

23:07 PM
30/05/2020
ranabhoomi-movie

പാണ്ടിക്കാട് (മലപ്പുറം): ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രണഭൂമി’യിൽ നായക കഥാപാത്രത്തെ ബിജുലാൽ അവതരിപ്പിക്കുന്നു. 

ഡൂഡ്സ് ക്രിയേഷ​​െൻറ ബാനറിൽ മുബാറക്കാണ് ചിത്രം നിർമിക്കുന്നത്. അസർ മുഹമ്മദ് കാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഒ.എം. കരുവാരകുണ്ടി​​െൻറ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ ചേർന്നാണ്​ സംഗീതം നൽകിയത്​. 

Loading...
COMMENTS