ബാംഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കേണ്ടിയിരുന്നില്ല -റാണാ ദഗുബാട്ടി
text_fieldsബാംഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് നടൻ റാണാ ദഗുപതി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറഞ്ഞത്.
ചിത്രം ബോക്സ് ഓഫീസില്‍ വിജയമായില്ല. സത്യത്തില്‍ ഇത്രയും മനോഹരമായ ഒരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഫഹദിന്റെ ആ കഥാപാത്രം ചെയ്യാന്‍ വലിയ മോഹമുണ്ടായിരുന്നതു കൊണ്ടാണ് താന്‍ ചിത്രം ചെയ്തതെന്നും റാണ പറഞ്ഞു.
ഭാസ്കറായിരുന്നു ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തത്. നിവിന്‍ പോളിയുടെ വേഷത്തില്‍ ബോബി സിംഹയും ദുല്‍ഖര്‍ അഭിനയിച്ച റോളില്‍ ആര്യയുമാണ് അഭിനയിച്ചത്. നസ്രിയയുടെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചത് ശ്രീദിവ്യയായിരുന്നു. പാര്‍വ്വതി തന്നെയാണ് ആര്.ജെ സാറയായി എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
