'സ്വന്തം ജീവിതം അടയാളപ്പെടുത്തിയ പെണ്ണ്'; മഞ്ജുവിനെ പിന്തുണച്ച റംസീനയുടെ പോസ്റ്റ് വൈറൽ
text_fieldsകോഴിക്കോട്: ദിലീപ് -കാവ്യാ മാധവൻ വിവാഹ പശ്ചാത്തലത്തിൽ മഞ്ജുവിനെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന റംസീന നരിക്കുനിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ.
സിനിമാ ലോകത്തെ കെട്ടലും പിരിയലും ആഘോഷമാക്കുക എന്നത് മലയാളിക്ക് ബാധിച്ച മരുന്നില്ലാത്ത മാറാരോഗമാണെന്ന് പറയുന്ന പോസ്റ്റിൽ സിനിമാ ലോകത്തിനപ്പുറം സ്വന്തം ജീവിതം അടയാളപ്പെടുത്തിയ പെണ്ണെന്നാണ് മഞ്ജുവിനെ റംസീന വിശേഷിപ്പിക്കുന്നത്.
കണ്ണും മുഖവും തിളക്കം കൂട്ടാൻ മറ്റുള്ളവർ കോടികൾ എറിയുേമ്പാൾ കൂരകൾ കെട്ടിപ്പൊക്കി, ആതുരാലയങ്ങൾ പണിത് സിനിമ ലോകത്തിനപ്പുറം പച്ച മനുഷ്യർക്കൊപ്പം നീങ്ങിയ പെണ്ണാണ് മഞ്ജു.
ആളും ആരവവും ഒഴിഞ്ഞു. കൂടെ നിൽക്കാൻ ഇനിയിവിടെ കുറേ ഹൃദയമുള്ള മനുഷ്യരുണ്ട്, പ്രിയപ്പെട്ടവളേ ആ ചുവടുകൾ തളരാതിരിക്കെട്ട എന്ന് പറഞ്ഞാണ് റംസീന പോസ്റ്റ് അവസാനിപ്പിക്കുന്നത്.
