ഇ. ശ്രീധരൻെറ ജീവിതം സിനിമയാകുന്നു; മെട്രോമാനായി ജയസൂര്യ

21:13 PM
23/07/2019
ramasethu-23.07.2019

മെട്രോമാൻ ഇ. ശ്രീധരൻെറ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ്​ ഇ. ശ്രീധരനായെത്തുന്നത്​. വി.കെ പ്രകാശ് ആണ് സംവിധാനം. ‘രാമസേതു’ എന്ന്​ പേരിട്ട ചിത്രത്തിന്​ എസ്.സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണനാണ്​ നിർമാതാവ്​.

നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ‘അറബിക്കടലിൻെറ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ. ശ്രീധരൻെറ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. 

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ. ശ്രീധരൻെറ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയം. 30 വയസുകാരനായ ഇ. ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രൻസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

Loading...
COMMENTS