Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'രാമന്‍റെ ഏദൻതോട്ടം'...

'രാമന്‍റെ ഏദൻതോട്ടം' മ്യൂസികൽ ട്രെയിലർ

text_fields
bookmark_border
രാമന്‍റെ ഏദൻതോട്ടം മ്യൂസികൽ ട്രെയിലർ
cancel
കുഞ്ചാക്കോ ബോബൻ നായകനായ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന 'രാമന്‍റെ ഏദൻതോട്ടം' മെയ് 12നു തീയറ്ററിലെത്തും. ചിത്രത്തിന്റെ മ്യൂസികൽ ട്രെയിലർ പുറത്തിറങ്ങി. 
 
ബന്ധങ്ങളുടെ കഥ പറയുന്ന മുഴുനീള പ്രണയ ചിത്രമാണ് രാമന്‍റെ ഏദൻതോട്ടം. അഞ്ഞൂറേക്കർ വിസ്തൃതിയുള്ള കാട്ടിൽ താമസിക്കുന്ന രാമനും (ചാക്കോച്ചൻ) നഗരത്തിൽ ജനിച്ചു വളർന്ന മാലിനിയും (അനു സിത്താര) പരസ്പരം മനസിലാക്കി പ്രണയിക്കുന്നതാണ് കഥ.
 
അനു സിത്താരയെ കൂടാതെ അജു വർഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി എന്നിവരും ചിത്രത്തിലുണ്ട്. മധു നീലകണ്ഠൻ-ഛായാഗ്രഹണം, വി. സാജൻ-എഡിറ്റിങ്.സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറാണ് നിർമാണവും സെൻട്രൽ പിക്ചേഴ്സാണ് വിതരണവും നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramante Edanthottam
News Summary - ramantte edan thottam music trailer
Next Story