'രാമലീല'ക്ക്​ പൊലീസ്​ സംരക്ഷണം നൽകാനാവില്ല –ഹൈകോടതി

12:17 PM
14/09/2017
Ramaleela

കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച​ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ ദി​​​ലീ​​​പ്​ നാ​​​യ​​​ക​​​നാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച ‘രാ​​​മ​​​ലീ​​​ല’ സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ പൊ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പി​​​ന്നീ​​​ട്​ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന്​ ഹൈ​​​കോ​​​ട​​​തി. ചി​​​ത്രം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​ക്കാ​​​ൻ പൊ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ർ​​​മാ​​​താ​​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം ന​​​ൽ​​​കി​​​യ ഹ​​​ര​​​ജി ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് വ്യ​​​ക്​​​​ത​​​മാ​​​ക്കി കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി.

ദി​​​ലീ​​​പ് അ​​​റ​​​സ്​​​​റ്റി​​​ലാ​​​യ​​​തോ​​​ടെ ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചാ​​​ൽ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക്​ ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ്​ പൊ​​​ലീ​​​സ്​ സം​​​ര​​​ക്ഷ​​​ണം തേ​​​ടി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര​​​ജി​​​ക്കാ​​​ര​െ​ൻ​റ വാ​​​ദം. സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​റി​​​നും പൊ​​​ലീ​​​സി​​​നും നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഹ​​​ര​​​ജി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

COMMENTS