‘രാമലീല’ പ്രദർശിപ്പിക്കാൻ പൊലീസ്​ സംരക്ഷണം തേടി ഹൈകോടതിയിൽ ഹരജി

00:22 AM
14/09/2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നായകനായി അഭിനയിച്ച ‘രാമലീല’ സിനിമ റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം തേടി ഹൈകോടതിയിൽ നിർമാതാവി​​​െൻറ ഹരജി.  ദിലീപ് അറസ്​റ്റിലായതോടെ ചിത്രം പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്കുനേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റർ ഉടമകളെന്നും ഇൗ സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ്​ കോടതിയെ സമീപിച്ചത്​.

ഷൂട്ടിങ്​ പൂർത്തിയാക്കി ജൂ​ൈല 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണെന്ന്​ ഹരജിയിൽ പറയുന്നു. ജൂ​ൈല 10ന് ദിലീപ് അറസ്​റ്റിലായതോടെ റിലീസിങ്​ മുടങ്ങി. 15 കോടി രൂപ ചെലവിൽ നിർമിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടിയോളം മുടക്കി. ദിലീപ് അറസ്​റ്റിലായി രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. കേസ്​ അവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻ നഷ്​ടമുണ്ടാക്കും.

ദിലീപി​​​െൻറ അറസ്​റ്റോടെ സിനിമ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപുകൂടി സഹകരിക്കുന്ന ചിത്രങ്ങൾക്കുവേണ്ടി കോടികൾ മുടക്കിയ നിർമാതാക്കളുടെ നിലയും പരിതാപകരമാണ്. നടൻ ശ്രീനിവാസൻ അഭിപ്രായം പറഞ്ഞതി​​​െൻറ പേരിൽ അദ്ദേഹത്തി​​​െൻറ വീടിനുനേരെ കരിഒായിൽ പ്രയോഗമുണ്ടായി. ഇൗ സാഹചര്യംകൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം തേടുന്നത്​. സംരക്ഷണം ആവശ്യപ്പെട്ട് സർക്കാറിനും പൊലീസിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

COMMENTS