അനിശ്​ചിതത്വങ്ങൾക്ക്​ വിരാമം; രാമലീലയുടെ റിലീസ്​ തിയതി പ്രഖ്യാപിച്ചു

18:55 PM
13/09/2017
Ramaleela

കൊച്ചി: അനിശ്​ചിതത്വങ്ങൾ അവസാനിപ്പിച്ച്​ ദിലീപ്​ ചിത്രം രാമലീലയുടെ റിലീസ്​ തിയതി പ്രഖ്യാപിച്ചു. ഇൗ മാസം 28ന്​ ചിത്രം റിലീസ്​ ചെയ്യുമെന്നാണ്​ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്​. ജൂലൈയിൽ ചിത്രം റിലീസ്​ ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും നടിയെ ആക്രമിച്ച കേസിൽ ദിലീപ്​ അറസ്​റ്റിലാതോടെ റിലീസ്​ മാറ്റുകയായിരുന്നു.

ദിലീപ്​ അറസ്​റ്റിലാവുന്ന സമയത്ത്​  സിനിമയുടെ പോസ്​റ്റ്​-പ്രൊഡക്ഷൻ ജോലികളാണ്​ നടന്നുകൊണ്ടിരുന്നത്​. താരം അറസ്​റ്റിലായതോടെ ചിത്രത്തി​​െൻറ റിലീസ്​ ജൂലൈ 21ലേക്ക്​ മാറ്റിയെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകൾ. എന്നാൽ ഇതുണ്ടായില്ല. പിന്നീട്​  ഒാണം റിലീസായി ചിത്രം എത്തുമെന്നായിരുന്നു വാർത്തകൾ. 

എന്നാൽ നിർമാതാവ്​ തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച്​ രംഗത്തെത്തിയതോടെ ദിലീപിന്​ ജാമ്യം ലഭിച്ചി​െട്ട ചിത്രത്തി​​െൻറ റിലീസ്​ ഉണ്ടാവുയെന്ന്​ റിപ്പോർട്ടുകൾ വന്നു. ഇൗ റിപ്പോർട്ടുകൾക്കിടെയാണ്​ രാമലീല ഇൗ മാസം 28ന്​ തിയേറ്ററുകളിലെത്തുമെന്ന്​​ അണിയറ പ്രവർത്തകർ ഒൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്​.

പുലിമുരുകന്​ ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല. സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപിയാണ്​ സംവിധാനം. പ്രയാഗ മാർട്ടിനാണ്​ നായിക. ഷാജികുമാർ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
 

COMMENTS