പത്​മാവത്​ റിലീസ്​ ചെയ്​താൽ തീയിൽ ചാടി  ആത്​മഹത്യ ചെയ്യുമെന്ന്​ ഭീഷണി

11:52 AM
14/01/2018
padmavathi

ന്യൂഡൽഹി: സഞ്​ജയ്​ ലീല ബൻസാലിയുടെ പത്​മാവത്​ സിനിമ റിലീസ്​ ചെയ്​താൽ ജൗഹർ ആചരിക്കുമെന്ന്​ രജ്​പുത്​ സ്​ത്രീകളുടെ ഭീഷണി. തീയിൽ ചാടി ആത്​മഹത്യ ചെയ്യുന്ന പ്രാചീന ആചാരമാണ്​ ജൗഹർ.

സർവസമാജ്​ എന്ന സംഘടനയുടെ മീറ്റിങ്ങിലാണ്​ പത്​മാവതിനെതിരെ സംസ്ഥാന വ്യാപകമായി പ്രചരണം നടത്താൻ തീരുമാനിച്ചത്​. ഏകദേശം 500 പേരാണ്​ സംഘടനയുടെ മീറ്റിങ്ങിൽ പ​െങ്കടുത്തത്​. ഇതിൽ 100 പേർ സ്​ത്രീകളായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

പത്​മാവത്​ റിലീസ്​ ചെയ്യുന്ന ദിവസം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന്​ രജ്​പുത്​ കർണി സേന വക്​താവ്​ വിരേന്ദ്രർ സിങ്​ പറഞ്ഞു. ചിത്രം റിലീസാാവുന്ന ദിവസമായ ജനുവരി 17ന്​ ട്രെയിൻ തടയുമെന്നും റോഡ്​ ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്​ച സംസ്ഥാനത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങിനെ കണ്ട്​ പ്രശനം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

Loading...
COMMENTS