സി.ബി.എസ്​.ഇ സ്​കൂളിലെ പരീക്ഷയിലും മമ്മൂട്ടി

12:23 PM
14/03/2018
Mammootty varsham movie CBSE Question Paper

സി.ബി.എസ്.സി സ്കൂൾ നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറിൽ ഇടം പിടിച്ച് നടൻ മമ്മൂട്ടി. ഈ വര്‍ഷത്തെ സി.ബി.എസ്‌.ഇ ഏഴാം ക്ലാസ് പരീക്ഷയിലാണ് മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. 

ആദ്യമായി വാട്‌സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം. മമ്മൂട്ടിയും ആശ ശരത്തും നായികാനായകന്‍മാരായി അഭിനയിച്ച രഞ്ജിത് ശങ്കര്‍ ചിത്രം വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്തത്. അന്ന് മമ്മൂട്ടി തന്നെയായിരുന്നു തന്‍റെ വാട്‌സാപ്പിലൂടെ ഈ ഗാനം പുറത്തുവിട്ടത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.

Loading...
COMMENTS