ആരൊക്കെ വലപൊട്ടിച്ച് പുറത്തുവരുമെന്ന് കാത്തിരുന്ന് കാണാമെന്ന് പൾസർ സുനി
text_fieldsഅങ്കമാലി: കേസിൽ ആരൊക്കെ വലപൊട്ടിച്ച് പുറത്തുവരുമെന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യപ്രതി പൾസർ സുനി. വലപൊട്ടി സ്രാവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് സുനി ഇങ്ങനെ പറഞ്ഞത്.
ഇനിയും പിടികൊടുക്കാത്ത ഉന്നതർ ആരെന്നും വലയിൽ ഇനിയെത്ര സ്രാവുകളുണ്ടെന്നുമൊക്കെയായിരുന്നു ചോദ്യങ്ങൾ. അതേസമയം, ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവെൻറ ഡ്രൈവറായി ജോലിചെയ്തിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവസരം നൽകാതെ സുനിയെ ബലമായി പൊലീസ് വാഹനത്തിൽ കയറ്റിെക്കാണ്ടുപോവുകയായിരുന്നു.
