നടിയെ ആക്രമിച്ച കേസ്: അന്വേഷണം വഴിത്തിരിവിലേക്ക്
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണം നാടകീയ വഴിത്തിരിവിലേക്ക്. പൊലീസ് അന്വേഷണം ഉൗർജിതമാകുന്നതിനിടെ മുഖ്യപ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ചതായി പറയുന്ന കത്ത് പുറത്തായി. ഇതിനിടെ, തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ചിലർ ശ്രമിക്കുെന്നന്ന് ആരോപിച്ച് ദിലീപും സംവിധായകൻ നാദിർഷായും രംഗത്തെത്തി.
നടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ 1.5 കോടി രൂപ ആവശ്യപ്പെട്ട് തെൻറ സുഹൃത്തും സംവിധായകനുമായ നാദിർഷാക്കും മാനേജർ അപ്പുണ്ണിക്കും ബ്ലാക്ക്മെയിൽ സന്ദേശങ്ങൾ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ദിലീപ് പരാതി നൽകിയ വിവരം കഴിഞ്ഞദിവസം പുറത്തായതിനുപിന്നാലെയാണ് സുനിയുടേതെന്ന് പറയുന്ന കത്തും പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസിൽ പിന്നിലാരായിരുന്നെന്ന് വെളിപ്പെടുത്താൻ തെൻറ മേൽ സമ്മർദമുണ്ടെന്നും കേസിൽ കീഴടങ്ങുന്നതിനു മുമ്പ് ദിലീപിെന കാണാൻ ശ്രമിച്ചിരുെന്നന്നും കത്തിൽ പറയുന്നു.
വാഗ്ദാനം ചെയ്ത പണം നൽകണമെന്നും കൂടെയുള്ള അഞ്ചുേപരെ രക്ഷിക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നുമുണ്ട്. നാദിർഷായെ വിളിക്കാമെന്നും ചേട്ടെന ഞാനിതുവരെ കൈവിട്ടിട്ടില്ലെന്നും പറയുന്ന കത്ത് ഏപ്രിൽ 12ന് അയച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ഇത് വിഷ്ണു എെന്നാരാളുടെ കൈവശം കൊടുത്തുവിടുന്നതെന്നും കത്തിൽ പറയുന്നുണ്ട്.
