Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഷെയ്​ൻ നിഗമിന്​...

ഷെയ്​ൻ നിഗമിന്​ നിർമാതാക്കളുടെ വിലക്ക്

text_fields
bookmark_border
ഷെയ്​ൻ നിഗമിന്​ നിർമാതാക്കളുടെ വിലക്ക്
cancel

കൊ​ച്ചി: സി​നി​മ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ഷെ​യ്​​ൻ നി​ഗ​മി​ന്​ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​ടെ വി​ല​ക്ക്. പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി ഷെ​യ്​​നി​നെ സ​ഹ​ക ​രി​പ്പി​ക്കേ​ണ്ടെ​ന്ന്​ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​​െൻറ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ന​വാ​ഗ​ത​നാ​യ ശ​ര​ത്​ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘വെ​യി​ലി’​​െൻറ നി​ർ​മാ​താ​വ്​ ജോ​ബി ജോ​ർ​ജ്​ ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്​​ൻ നി​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. ആ​രോ​പ​ണം നി​ഷേ​ധി​ച്ച ജോ​ബി, പ്ര​തി​ഫ​ല​ത്തി​​​െൻറ ന​​ല്ലൊ​രു ഭാ​ഗം കൈ​പ്പ​റ്റി​യ​ശേ​ഷം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​തെ ഷെ​യ്​​ൻ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന്, പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നു​ം ‘അ​മ്മ’​യും മു​ൻ​കൈ​യെ​ടു​ത്ത്​ ഇ​രു​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഷെ​യ്​​ൻ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന ‘കു​ർ​ബാ​നി’ സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ‘വെ​യി​ലു’​മാ​യി സ​ഹ​ക​രി​ക്കാ​നും പ്ര​തി​ഫ​ല​ത്തി​ൽ ബാ​ക്കി​യു​ള്ള 16 ല​ക്ഷം കൂ​ടി ന​ൽ​കാ​നു​മാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ, ഷെ​യ്​​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ‘വെ​യി​ലി​’​​െൻറ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പു​തി​യ പ​രാ​തി​യി​ലാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviemovie newsShane Nigamshane nigam ban
News Summary - producers ban to shane nigam
Next Story