'പാതിരാക്കാല’വുമായി പ്രിയനന്ദനന്‍

16:21 PM
19/06/2017

പ്രിയനന്ദ​ന​​െൻറ പുതിയ സിനിമ ‘പാതിരാക്കാലം’ ഒരുങ്ങുന്നു. സ്ത്രീ കഥാപാത്രത്തിന് ​പ്രാധാന്യമുള്ള ചിത്രത്തിൽ നായികയാകുന്നത്​ മൈഥിലിയാണ്​. മഞ്ജു പത്രോസ്, ജെ.ഷൈലജ,രജിത മധു, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്​,കലേഷ് കണ്ണാട്ട്, ബാബു അന്നൂര്‍, സുബീഷ് സുധി,വിജയന്‍ കാരന്തൂര്‍, പാര്‍ത്ഥസാരഥി.ജെയ്‌സ്, ജോസ്.പി. റാഫേല്‍, വിനോദ് ഗാന്ധി എന്നിവരാണ് മറ്റ്​ പ്രധാന കഥാപാത്രങ്ങൾക്ക്​ ജീവൻനൽകുന്നത്​.

പ്രിയനന്ദന​​െൻറ മകൻ അശ്വഘോഷൻ സ്വതന്ത്ര ഛായഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത്. കവി പി.എന്‍.ഗോപികൃഷ്ണന്‍റെതാണ് തിരക്കഥയും സംഭാഷണവും. സർഗാത്​മക സഹായവുമായി പത്രപ്രവർത്തകൻ എൻ.ശ്രീജിത്തുമുണ്ട്​.  

 മനുഷ്യർക്കും അവരുടെ വികാരങ്ങൾക്കുമൊപ്പം ജീവിച്ച ഹുസൈൻ എന്ന  മനുഷ്യന്‍റെയും മകൾ ജഹനാരയുടേയും കഥയാണിത്. ഓരോരുത്തരേയും വെടിയുണ്ട പിന്‍തുടരുന്നുവെന്ന്​ ബോധ്യപ്പെടുത്തുന്ന ഒന്നായിരിക്കും ഈ സിനിമയെന്ന് ​ പ്രിയനന്ദനന്‍ പറഞ്ഞു.

 ഒപ്പം നമ്മിൽ നിന്ന് ദിനം പ്രതി തട്ടിയെടുക്കപ്പെടുന്ന മണ്ണി​​െൻറയും ജലത്തി​​െൻറയും  സ്വാതന്ത്ര്യത്തി​​െൻറയും കൂടികഥയാണത്​. കാടിന്‍റെയും കടലിന്‍റേയും പശ്ചാത്തലത്തിലാണ് കഥ ചുരുളഴിയുന്നത്. ഹിംസക്കെതിരേ സ്‌നേഹത്തിന്‍റെ കൊടി പറത്തുക എന്ന സന്ദേശമാണ് ‘പാതിരാക്കാലം’ നൽകുകയെന്നും പ്രിയനന്ദനൻ പറഞ്ഞു. 

COMMENTS