Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയനന്ദന്‍റെ പാതിരകാലം റിലീസിന്

text_fields
bookmark_border
പ്രിയനന്ദന്‍റെ പാതിരകാലം റിലീസിന്
cancel

പ്രിയനന്ദനന്‍ മൈഥിലിയെ നായികയാക്കി ഒരുക്കിയ ചിത്രം പാതിരകാലം തിയേറ്ററുകളിലെത്തുന്നു. ഫെബ്രുവരി 23ന് ചിത്രം റിലീസ് ചെയ്യും.  ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുന്ന ഉസൈന്‍റെയും മകള്‍ ജഹന്നാരയുടേയും കഥയാണ് പാതിരാകാലം പറയുന്നത്.

ഉസൈനായി ഇന്ദ്രന്‍സും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  പ്രിയനന്ദനൻ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ പി.എന്‍ ഗോപീകൃഷ്ണനാണ്. മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം.

നിർമാണം: മുരളി മാട്ടുമ്മൽ, സംഗീതം: പി.കെ സുനിൽ കുമാർ, എഡിറ്റിങ്: നോബിൻ തോമസ്, കല: മുകേഷ് മുരളി, വസ്ത്രം: സജി കുന്നംകുളം, മേക്കപ്പ്: പട്ടണം ഷാ, സംഘട്ടനം: ബ്രൂസിലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, പി.ആർ.ഒ: എം.എസ്. ദാസ് മാട്ടുമന്ത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PriyaNandan Film Paathirakaalam-Movie News
Next Story