Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമമ്മുട്ടിയുടെ...

മമ്മുട്ടിയുടെ കുഞ്ഞാലിമരയ്​ക്കാർ ഇല്ലെങ്കിൽ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യും -പ്രിയദർശൻ

text_fields
bookmark_border
priyadarshan-mammootty-mohanlal
cancel

മമ്മുട്ടിയുടെ കുഞ്ഞാലിമരയ്​ക്കാറിനായി ജൂൺ വരെ കാത്തിരിക്കുമെന്ന്​ ഇല്ലെങ്കിൽ ത​​​െൻറ കുഞ്ഞാലിമരയ്​ക്കാറുമായി മുന്നോട്ട്​ പോവുമെന്ന്​ പ്രിയദർശൻ. മോഹൻലാലിനെയാണ്​ ത​​​െൻറ ചിത്രത്തിന്​ നായകനായി പരിഗണിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. 

മഹേഷി​​​െൻറ പ്രതികാരത്തി​​​െൻറ തമിഴ്​ റീമേക്കായ നിമിറിന്​ ശേഷമുള്ള അടുത്ത ചിത്രം മലയാളത്തിലായിരിക്കും. യഥാർഥ സംഭവങ്ങളെയും ഭാവനയെയും കലർത്തിയാവും കുഞ്ഞാലിമരയ്​ക്കാർ ഒരുക്കുക. സിനിമ ചെയ്യാൻ ആഴത്തിലുള്ള ​ഗവേഷണം ആവശ്യമാണ്​. അതാണ്​ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്​. ആ കാലഘട്ടത്തിലെ പല വിവരങ്ങളും ലഭ്യമല്ല. അതുകൊണ്ട്​ വെല്ലുവിളി നിറഞ്ഞ സിനിമയാണെന്ന്​ കുഞ്ഞാലിമരയ്​ക്കാറെന്നും പ്രിയദർശൻ പറഞ്ഞു.

നേരത്തെ മമ്മുട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്​ക്കാറി​​​െൻറ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കുമെന്ന്​ സന്തോഷ്​ ശിവൻ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്ററും പുറത്ത്​ വന്നിരുന്നു. ശങ്കർ രാമകൃഷ്​ണനും ടി.പി രാജീവനും ചേർന്നാവും സിനിമക്ക്​ തിരക്കഥയൊരുക്കുക. എന്നാൽ, സിനിമയുടെ  ഷൂട്ടിങ്​ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത്​ വരാത്ത പശ്​ചാത്തലത്തിലാണ്​ പ്രിയദർശ​​​െൻറ പുതിയ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmoviespriyadarshanmalayalam newsKunnalimaraykarMamotty
News Summary - Priyadarsan On Kunnalimaraykar-Movies
Next Story