നസ്രിയയുടെ തിരിച്ചുവരവ്​ ആഘോഷിക്കാൻ തന്നെ ട്രോളുന്നതെന്തിന്​ -പ്രിയാ വാര്യർ

15:37 PM
01/09/2018
priya-varrier

അഡാറ്​ ലവ്​ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പ്രശസ്​തിയുടെ കൊടുമുടി കയറിയ ​പ്രിയാ വാര്യർ താൻ നേരിടുന്ന ട്രോളുകളെ കുറിച്ച്​ ഒരു മാഗസിനോട്​ പ്രതികരിച്ചു. ഷാൻ റഹ്​മാൻ സംഗീതം നൽകി വിനീത്​ ശ്രീനിവാസൻ ആലപിച്ച ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ​പ്രിയയുടെ കണ്ണിറുക്കൽ രംഗം കൊണ്ട്​ ലോകമെമ്പാടും ചർച്ചയായിരുന്നു. എന്നാൽ അധികം വൈകാതെ മലയാളികൾ പ്രിയയെ ട്രോളുകൾ കൊണ്ട്​ മൂടാനും തുടങ്ങി. അവയിൽ ചില ട്രോളുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചതായി പ്രിയ വാര്യർ പ്രതികരിച്ചു.

priya varrier

‘എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകൾ തന്നെയാണ്​ ഇപ്പോൾ വലിച്ചു കീറുന്നതും. അഭിനേത്രി എന്ന നിലയിൽ കഴിവ്​ തെളിയിക്കാൻ പോലും അവസരം നൽകിയില്ല. കൂടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്​ തിരിച്ചുവന്ന നസ്രിയയെയും തന്നെയും ചേർത്തുള്ള​ ട്രോളുകൾ ഒരുപാട്​ വേദനിപ്പിച്ചതായും പ്രിയ പറഞ്ഞു. ‘‘നസ്രിയയെ ഒക്കെ കാണു​േമ്പാഴാണ്​ പ്രിയാ വാര്യരെയൊക്കെ എടുത്ത്​ കിണറ്റിലിടാൻ തോന്നുന്നത്​. ആരൊക്കെ പുരികം പൊന്തിച്ചാലും ഇൗ കണ്ണുകളുടെ ഭംഗിയില്ല’’ -എന്നൊക്കെ പറഞ്ഞ്​ കളിയാക്കുന്നതായും പ്രിയ കൂട്ടിച്ചേർത്തു.

‘വേറൊരു നടിയെ സന്തോഷിപ്പിക്കാൻ എന്നെ ട്രോളുന്നതെന്തിനാണ്​. എ​​െൻറ സിനിമയിറങ്ങി എനിക്ക്​ അഭിനയിക്കാൻ അറിയുമോ എന്ന്​ വിലയിരുത്തേണ്ടവരാണ്​ കുറ്റപ്പെടുത്തുന്നത്​. സിനിമ ഇറങ്ങാനുള്ള സാവകാശമെങ്കിലും നൽകണമെന്നും’ പ്രിയ പ്രതികരിച്ചു.

priya

പ്രിയാവാര്യർ അഭിനയിച്ച മഞ്ചി​​െൻറ പരസ്യം കമ്പനിക്ക്​ വൻ നഷ്​ടമുണ്ടാക്കിയെന്ന പ്രചാരണത്തെ കുറിച്ചും പ്രിയക്ക്​ പറയാനുണ്ടായിരുന്നു. ‘​െഎ.പി.എൽ സമയത്ത്​ പുറത്തുവന്ന പരസ്യം കളി കഴിഞ്ഞതോടെ സ്വാഭാവികമായി കുറച്ചു. എന്നാൽ അതിനെ കുറിച്ചുള്ള പ്രചാരണം മറ്റൊരു തരത്തിലായിരുന്നു. ചാനലുകൾ പ്രിയാ വാര്യരുടെ പരസ്യം കമ്പനിക്ക്​ കോടികളുടെ നഷ്​ടമുണ്ടാക്കി എന്ന തരത്തിൽ വാർത്തകളും പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട്​ മഞ്ച്​ കമ്പനിക്കാരോട്​ സംസാരിച്ചപ്പോൾ അവർക്ക്​ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കി നൽകിയ പരസ്യമാണ്​ ത​േൻറതെന്നായിരുന്നു പ്രതികരിച്ചത്’​. ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇത്തരം ട്രോളുകൾക്കും പ്രചാരണങ്ങൾക്കും പിന്നിലെന്നാണ്​ തനിക്ക് തോന്നുന്നത്"- പ്രിയ കൂട്ടിച്ചേർത്തു. 

Loading...
COMMENTS