Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫാൻസി നമ്പറൊന്നും...

ഫാൻസി നമ്പറൊന്നും ഇപ്പോൾ വേണ്ട; ലേലത്തുക ദുരിതാശ്വാസത്തിന് നൽകി പൃഥ്വിരാജ്

text_fields
bookmark_border
ഫാൻസി നമ്പറൊന്നും ഇപ്പോൾ വേണ്ട; ലേലത്തുക ദുരിതാശ്വാസത്തിന് നൽകി പൃഥ്വിരാജ്
cancel

കാ​ക്ക​നാ​ട്: ഫാ​ൻ​സി ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​ൻ ക​രു​തി​വെ​ച്ച തു​ക ദു​രി​ത​ക്ക​യ​ത്തി​ൽ മു​ങ്ങു​ന്ന സ​ഹ​ ജീ​വി​ക​ൾ​ക്ക്​ മാ​റ്റി​വെ​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ്. പു​തു​താ​യി വാ​ങ്ങി​യ റേ​ഞ്ച് റോ​വ​ർ വോ​ഗി​നു​വേ​ണ്ടി ബു​ക്ക്​ ചെ​യ്തി​രു​ന്ന കെ.​എ​ൽ07 സി.​എ​സ്​ 7777 ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​നു​ള്ള ലേ​ല​ത്തി​ൽ​നി​ന്നാ​ണ്​ പി​ന് മാ​റി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നു​ള്ള തു​ക ദു​രി​താ​ശ്വാ​സ​ത്തി​നു​പ​യോ​ഗി​ ക്കു​മെ​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്സ്മ​​െൻറ് ആ​ർ.​ടി.​ഒ ടി. ​മ​നോ​ജ് കു​മാ​റി​നെ വി ​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ.​ടി.​ഒ ഇ​തം​ഗീ​ക​രി​ച്ചു. ഫാ​ൻ​സി ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​ൻ മ​റ്റ് ര​ണ്ട് അ​പേ​ക്ഷ​ക​ൾ കൂ​ടി​യു​ള്ള​തി​നാ​ലാ​ണ് ന​മ്പ​ർ ലേ​ല​ത്തി​നു​വെ​ച്ച​ത്. 50,000 രൂ​പ അ​ട​ച്ച് ലേ​ല​ത്തി​ന് ബു​ക്ക് ചെ​യ്ത​ത് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ്. ന​ട​ൻ പി​ന്മാ​റി​യ​തോ​ടെ മൊ​ബൈ​ൽ കി​ങ്​ ഉ​ട​മ മു​ഹ​മ്മ​ദ് ഫ​യാ​സ് ത​​​െൻറ വോ​ക്സ് വാ​ഗ​ൺ പോ​ളോ​ക്കു​വേ​ണ്ടി 78,000 രൂ​പ​ക്ക്​ ഈ ​ന​മ്പ​ർ നേ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഒ​മ്പ​തു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പൃ​ഥ്വി​രാ​ജ് ന​ൽ​കി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

കണ്ണീർ തോരാത്തവർക്ക് കൈത്താങ്ങുമായി ചലച്ചിത്ര താരങ്ങളും

കൊച്ചി: പ്രളയത്തിൽ എല്ലാം നഷ്​ടമായവർക്ക്​ നാടി​​​െൻറ പല കോണുകളിൽനിന്ന് സാന്ത്വനവും സഹായവുമെത്തുമ്പോൾ ചലച്ചിത്ര താരങ്ങളും സജീവം. നേരിട്ട്​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ​ങ്കെടുക്കുന്നതിനൊപ്പം ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്​റ്റഗ്രാം പ്രൊഫൈലുകളിലൂടെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്ന സന്ദേശവും പങ്കുവെക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ അഭ്യർഥിച്ചുള്ള ചാലഞ്ച് മുന്നോട്ടുവെച്ചിട്ടുണ്ട്​.

പൃഥ്വിരാജ്, ടൊവീനോ തോമസ്, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാര്യ പൂർണിമ, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, പാർവതി, റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഓൺലൈനായും ഓഫ് ലൈനായും സജീവമാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഇന്നസ​​െൻറ്, സൗബിൻ ഷാഹിർ, നിവിൻ പോളി, സണ്ണി വെയ്ൻ, വിനീത് ശ്രീനിവാസൻ, സിദ്ദീഖ്, സംയുക്ത മേനോൻ, രജിഷ വിജയൻ തുടങ്ങിയവർ ഫേസ്ബുക്കിലൂടെ പ്രളയ വിഭവസമാഹരണം, രക്ഷാപ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും അഭ്യർഥനകളും പങ്കുവെക്കുന്നുണ്ട്.

വിമൻ ഇൻ സിനിമ കലക്ടീവി​​​െൻറ (ഡബ്ല്യു.സി.സി) നേതൃത്വത്തിൽ കലൂർ മാമാങ്കം ഡാൻസ് സ്കൂളിൽ നടക്കുന്ന വിഭവ സമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവിടെ ഞായറാഴ്ച വരെ പ്രവർത്തിക്കും. കലക്​ഷൻ സ​​െൻററുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ക്യാമ്പുകളിലെത്തിയുമാണ് ടൊവീനോ ഇത്തവണയും സജീവമാകുന്നത്. ടൊവീനോയും ജോജുവും ചേർന്ന് ഒരുവണ്ടി നിറയെ സാധനങ്ങളുമായി നിലമ്പൂരിലെത്തിയത്​ കഴിഞ്ഞ ദിവസമാണ്. പൃഥ്വിരാജി​​​െൻറ നേതൃത്വത്തിൽ ഒരു ട്രക്ക് നിറയെ സാധനങ്ങൾ വയനാട്ടിലേക്കയച്ച വിവരം പങ്കുവെച്ചത് സഹോദരൻ ഇന്ദ്രജിത്താണ്.

അൻപോട് കൊച്ചിയുടെ സമാഹരണ കേന്ദ്രത്തി​​​െൻറ നേതൃത്വവുമായി ഇന്ദ്രജിത്തും പൂർണിമയും മണിക്കൂറുകൾ ചെലവഴിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് താൽക്കാലിക ടോയ്​ലറ്റുകൾ ജയസൂര്യ നൽകി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച കോഴിക്കോട്ടെ ലിനുവി​​​െൻറ കുടുംബത്തിന് നടൻ അഞ്ചുലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, പ്രളയമൊന്നും അറിഞ്ഞമട്ടില്ലാതെയും ചില താരങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകൾക്കും ദുരിതകാലത്ത് മലയാളി സാക്ഷിയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumarananbodu kochi
News Summary - prithviraj
Next Story