9 കണ്ട് കിളി പോയെന്ന് ആരാധകൻ ഒന്ന് കൂടി കണ്ടാൽ  തിരിച്ചുവരുമെന്ന് പൃഥ്വി

15:02 PM
08/02/2019
Prihviraj Epic Reply

പൃഥ്വിരാജ് ചിത്രം 9 തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തെ വാനോളം പുകഴ്ത്തി നിരവധി പേർ ഇതിനകം തന്നെ രംഗത്തെത്തി. ചിത്രത്തിന് വളരെ രസകരമായ കമന്‍റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇതിന് ഉരുളക്കുപ്പേരി പോലെയാണ് പൃഥ്വിയുടെ മറുപടി. അത്തരത്തിലുള്ള ഒരു കമന്‍റാണ് ഇപ്പോൾ വൈറലാകുന്നത്. 

‘ചിത്രം കണ്ടു, ആകെ മൊത്തം കൺഫ്യൂഷന്‍, കിളിപോയി‍‍, ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച് തരാമോ എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഇതിന് ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. 

ജെനുസ്​ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്.   സോണി പിക്ചേഴ്​സും പൃഥ്വിരാജ്​ പ്രൊഡക്ഷൻ ഹൗസും ചേർന്ന് വലിയ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മൊഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോ‍ൻ. 

Loading...
COMMENTS