ഒരു വർഷത്തിന് ശേഷം സുപ്രധാന പ്രഖ്യാപനം നടത്തി പൃഥ്വിരാജ്
text_fieldsപൃഥ്വിരാജും ഭാര്യ സുപ്രിയയും ചേർന്ന് പുതിയ സിനിമ നിർമാണ കമ്പനി ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നാണ് പുതിയ സംരംഭത്തിെൻറ പേര്. മുമ്പ് ആഗസ്റ്റ് സിനിമാസിൽ പൃഥ്വിരാജിന് ഒാഹരി പങ്കാളിത്തമുണ്ടായിരുന്നു. ഇതിൽ നിന്ന് പിൻമാറി ഒരു വർഷം പിന്നീടുേമ്പാഴാണ് സ്വന്തം നിർമാണ കമ്പനിയുമായി പൃഥ്വിരാജ് രംഗത്തെത്തുന്നത്.
"കഴിഞ്ഞ ഒരു വർഷമായി ഞാനും സുപ്രിയയും സ്വപ്നസാക്ഷാൽക്കാരത്തിനുള്ള പ്രയത്നത്തിലായിരുന്നു. ഇപ്പോൾ അത് പങ്കുവെക്കാനുളള സമയമായി. ഞങ്ങൾ പുതിയൊരു സിനിമ കമ്പനി ആരംഭിക്കുകയാണ്"- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
എന്തുകൊണ്ട് ഇൗ സംരംഭം ഉടലെടുക്കാൻ ഒരു വർഷം വേണ്ടി വന്നു. എന്തുകൊണ്ട് പുതിയ സംരംഭം മലയാള സിനിമക്ക് ചുവടുവെപ്പ് ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു? മലയാള സിനിമയയെ കുറിച്ച് താൻ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലുടെ എങ്ങനെ ഒരു പടി കൂടി അടുക്കുന്നു?. ഇൗ ചോദ്യങ്ങൾക്കുള്ള ഉത്തരം തുടർന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലുടെ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി ഫേസ്ബുക്ക് പോസ്റ്റിലുടെ പറഞ്ഞു. സിനിമയിലേക്ക് വന്നപ്പോൾ പിന്തുണച്ച ഷാജി നടേശനും സന്തോഷ് ശിവനും മുഴുവൻ പ്രേഷകർക്കും നന്ദിയറിച്ചാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
