അവകാശവാദം ഉന്നയിച്ചിട്ടില്ല; രണം സാധാരണ സിനിമ -പൃഥ്വിരാജ് 

16:02 PM
09/09/2018
PrithviRaj-Sukumaran

പുതിയ ചിത്രം രണത്തിന് അഭിപ്രായവും പ്രോത്സാഹനവും അറിയിച്ചവർക്ക് നന്ദിയെന്ന് നടൻ പൃഥ്വിരാജ്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ്  അണിയറ പ്രവര്‍ത്തകര്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. ഒരു സാധാരണ സിനിമയാണ് എന്നു തന്നെയാണ് പറഞ്ഞത്. മേക്കിങ്ങിലും അവതരണത്തിലുമെല്ലാം കുറച്ച് വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 

താൻ സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. സംവിധാനം ചെയ്യുകയെന്നത് അഭിനയത്തേക്കാൾ ബുദ്ധിമുട്ടുള്ളതാണെന്നും സമയം കിട്ടുമ്പോൾ വീണ്ടും ഫേസ്ബുക്കിലൂടെ ലൈവിൽ വരാമെന്നും പൃഥ്വി പറഞ്ഞു. 

Loading...
COMMENTS