വമ്പൻ നിർമാണ കമ്പനിയുമായി കൈകോർത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
text_fieldsഒാഗസ്റ്റ് സിനിമാസിൽ നിന്നും വേർപിരിഞ്ഞ് പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന പേരിൽ സ്വന്തമായി നിർമാണ കമ്പനി തുടങ്ങിയ പൃഥ്വിരാജ് ഒരു മലയാള ചിത്രത്തിന് വേണ്ടി അന്താരാഷ്ട്ര നിർമാണ കമ്പനിയുമായി കൈകോർക്കുന്നു. സോണി പിക്ചേഴസുമായാണ് യുവ സൂപ്പർതാരത്തിെൻറ നിർമാണക്കമ്പനി ഒന്നിക്കുന്നത്.
ആദ്യമായാണ് സോണി പിക്ചേഴ്സ് മലയാളത്തിൽ ഒരു ചിത്രത്തിെൻറ നിർമാണ പങ്കാളികളാകുന്നത്.ഒരു മികച്ച തിരക്കഥ കിട്ടിയതോടെ സോണി പിക്ചേഴ്സുമായി താരം സംസാരിക്കുകയായിരുന്നു. കഥ ഇഷ്ടമായതോടെ നിർമാണത്തിൽ പങ്കാളികളാകാൻ സോണി പിക്ചേഴ്സ് സമ്മതിച്ചതായി പൃഥ്വിരാജ് അറിയിച്ചു.
Welcome to Malayalam Cinema! pic.twitter.com/SS5YrwbHb8
— Prithviraj Sukumaran (@PrithviOfficial) March 16, 2018
സിനിമയെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ ഒരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സ്പൈഡർമാൻ, 2012 തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്ന സോണി പിക്ചേഴ്സ് മലയാളത്തിലേക്ക് വരുേമ്പാൾ പ്രതീക്ഷകൾ വാനോളമാണ്.
