സോണിക്കൊപ്പം നയനുമായി പൃഥ്വിരാജ്
text_fieldsസോണി പിക്ചേഴ്സുമായി ചേർന്ന് പുറത്തിറക്കുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്. സ്വന്തം ഫേസ്ബുക്ക് പേജിലുടെയാണ് പൃഥ്വിരാജ് പുതിയ സിനിമയായ നയെൻറ(9) പ്രഖ്യാപനം നടത്തിയത്.
100 ഡേയ്സ് ഒാഫ് ലവ് എന്ന ദുൽഖർ ചിത്രം സംവിധാനം ചെയ് ജെനൂസെ മുഹമ്മദാണ് നയനും സംവിധാനം ചെയ്യുന്നത്. സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പ്രൊജക്ട് എന്ന് പോസ്റ്റർ അവതരിപ്പിച്ച് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. സിനിമ പ്രഖ്യാപനം നടത്തുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് സിനിമാസിൽ നിന്ന് പിൻമാറിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പുതിയ നിർമാണ കമ്പനി പ്രഖ്യാപിച്ചത്. സോണി പിക്ചേഴ്സുമായി ചേർന്ന് മികച്ചൊരു ചിത്രത്തിന് തയാറെടുക്കകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രത്തിെൻറ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
