Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മ പ്രതികരിച്ചില്ലെങ്കിൽ തന്‍റെ നിലപാട് അറിയിക്കും: പൃഥ്വിരാജ്

text_fields
bookmark_border
prithiraj
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതിൽ താരസംഘടനയായ അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്‍റെ നിലപാട് അറിയിക്കുമെന്ന് നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യോഗത്തിനുശേഷം അമ്മയിൽനിന്ന് പ്രസ്താവന ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കിൽ തന്‍റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനായി വരുന്ന വഴിക്കാണ് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മയില്‍ നിന്ന് ഞാനുള്‍പ്പെടുന്നവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാന്‍ എന്‍റെ നിലപാട് അറിയിക്കും', പൃഥ്വിരാജ് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prithiraj about dileep arrest
Next Story