ആടിനും പുണ്യാളനും ശേഷം വീണ്ടും 'രണ്ടാം വരവിനൊരുങ്ങി' ജയസൂര്യ

21:42 PM
21/07/2018
jayasurya-renjith-sankar

ഹിറ്റുകൾ സമ്മാനിച്ച ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു പ്രേതം. ഡോൺ ബോസ്​കോ എന്ന മനശാസ്​ത്രജ്ഞനായി ജയസൂര്യ തിളങ്ങിയ ചിത്രം ബോക്​സോഫീസിൽ വിജയമായിരുന്നു. ആട്​, പുണ്യാളൻ അഗർബത്തീസ്​ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗമിറക്കി വിജയം കൊയ്​ത ജയസൂര്യ പ്രേതത്തിലൂടെ അതാവർത്തിക്കാനായി വീണ്ടുമെത്തുന്നു. പ്രേതം രണ്ടി​​​​െൻറ​’ പോസ്റ്റര്‍ സംവിധായകൻ രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെയാണ് ഡോൺ ബോസ്​കോ ആയി​ ജയസൂര്യയുടെ രണ്ടാം വരവ്​ ഉറപ്പിച്ചത്​. 

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, സുനില്‍ സുഖദ, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ പ്രേതത്തില്‍ അണിനിരന്നിരുന്നു. മ​​െൻറലിസ്റ്റി​​​​​െൻറ വേഷമായിരുന്ന ജയസൂര്യയുടെത്. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

Loading...
COMMENTS