പ്രണയമീനുകളുടെ കടൽ -ആദ്യ ടീസർ പുറത്ത്  

10:14 AM
18/07/2019

കമല്‍ സംവിധാനം ചെയ്യുന്ന വിനായകൻ ചിത്രം 'പ്രണയ മീനുകളുടെ കടലി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്‍റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന രംഗമാണ് ടീസറിലുള്ളത്. 

ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. 

Loading...
COMMENTS