Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ജുവും റോഷനും വീണ്ടും; ‘പ്രതി പൂവൻ കോഴി’

text_fields
bookmark_border
manju-warrier
cancel

സൂപ്പർ ഹിറ്റ് ചിത്രം 'ഹൗ ഒാൾഡ് ആർ യു'വിന് ശേഷം മഞ്ജു വാരിയർ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'പ്രതി പൂവൻ കോഴി' എന്നാണ് ചിത്രത്തിന്‍റെ പേര്.

ഉണ്ണി ആറിന്‍റെ ആദ്യ നോവലായ 'പ്രതി പൂവൻ കോഴി'യുടെ കഥ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി ആർ. തന്നെയാണ് തിരക്കഥ നിർവഹിക്കുന്നത്.

കോട്ടയം പശ്ചാത്തലത്തിൽ സമകാലിക ഇന്ത്യൻ ദേശീയ സങ്കൽപത്തിന്‍റെ പൊള്ളത്തരങ്ങളെ അവതരിപ്പിക്കുന്ന ചെറിയ നോവലാണ് പ്രതി പൂവൻ കോഴി. മഞ്ജുവിനെ കൂടാതെ പ്രധാന വേഷത്തിൽ നിവിൻ പോളി എത്തുന്നുണ്ട്. മറ്റ് താരങ്ങളുടെ സെലക്ഷൻ നടന്നു വരുന്നു.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്‍റെ നിർമാണം. കാമറ: ജി. ബാലമുരകൻ, സംഗീത സംവിധാനം: ഗോപിസുന്ദർ. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.

ഹൗ ഒാൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസിന്‍റെ ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളക്ക് ശേഷം മഞ്ജു വാരിയർ സിനിമയിൽ തിരിച്ചെത്തിയത്. മലയാളത്തിൽ ബോക്സ് ഒാഫീസ് ഹിറ്റായ ചിത്രം തമിഴ് അടക്കം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. ജ്യോതികയാണ് തമിഴിൽ മഞ്ജുവിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prathi poovan kozhi rosshan andrrews Manju Warrier Film -Movies News
Next Story