Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ഇതൊരു ഡോൺ...

‘ഇതൊരു ഡോൺ സ്റ്റോറിയല്ല’; പ്രണവി​െൻറ ഇരുപത്തിയൊന്നാം നൂറ്റാണ്ട്​ ഫസ്റ്റ്​ലുക്​

text_fields
bookmark_border
pranav-new-movie
cancel

ആദി എന്ന ഹിറ്റ്​ ചിത്രത്തിന്​ ശേഷം പ്രണവ്​ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്​ പേരിട്ടു. രാമലീലക്ക്​ ശേഷം അരുൺ ഗോപി സംവിധാനം ചെയ്​ത്​ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്​​ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്​’ എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. 

മോഹൻലാലി​​െൻറ എക്കാലത്തെയും വലിയ ഹിറ്റ്​ ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന്​ സമാനമാണ്​ പേരെങ്കിലും ‘ഇതെരു ഡോൺ സ്റ്റോറിയല്ല’ എന്ന ടാഗ്​ലൈൻ കൊടുത്താണ്​ പോസ്റ്റർ ഇറക്കിയിരിക്കുന്നത്​. എസ്​.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്​ത ഇരുപതാം നൂറ്റാണ്ട്​ ആക​െട്ട മലയാളത്തിലെ എണ്ണം പറഞ്ഞ അധോലോക ചിത്രങ്ങളിലൊന്നും.

അഭിനന്ദൻ രാമാനുജനാണ്​ ചിത്രത്തി​​െൻറ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. പീറ്റർ ഹെയ്​നാണ്​ സംഘട്ടനം. ആദി എന്ന ചിത്രം പ്രണവി​​െൻറ കിടിലൻ സംഘട്ടന രംഗങ്ങൾ കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്​. പുലുമുരകൻ ഫെയിം പീറ്റർ ഹെയ്​നും പ്രണവും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്​ വേണ്ടിയുള്ള കാത്തിരിപ്പിലാണ്​ ആരാധകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlalmalayalam newsmovie newsArun gopy directorTomichan Mulakupaadam
News Summary - pranav-new-movie title announced-movie news
Next Story