Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആദിയുടെ ആദ്യ ടീസർ

ആദിയുടെ ആദ്യ ടീസർ

text_fields
bookmark_border
aadhi
cancel

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രമായ 'ആദി'യുടെ ആദ്യ ടീസർ പുറത്തിറങ്ങി. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രം ആദി സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്. അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.  

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാർക്കൗർ. 

ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തിൽ തുടക്കം കുറിച്ചത്. 2002ൽ പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു. 

ജിത്തു ജോസഫ് സംവിധാനം ചെയ്ത പാപനാസം, ലൈഫ് ഒഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രണവ്  പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranav mohanlaljeethu josephmalayalam newsmovies newsteaser releaseFilm AADHI
News Summary - Pranav Mohanlal and Jeethu Joseph's Film AADHI First Teaser Released -Movies News
Next Story