Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരാജ്യത്ത്​ ഭയരഹിതനായി...

രാജ്യത്ത്​ ഭയരഹിതനായി ശ്വസിക്കാൻ കഴിയുന്നത്​ കേരളത്തിൽ -പ്രകാശ്​ രാജ്​ VIDEO

text_fields
bookmark_border
prakash-raj
cancel

തിരുവനന്തപുരം: രാജ്യത്ത്​ ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തില്‍ ഭയരഹിതനായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്​ തെന്നിന്ത്യൻ നടൻ പ്രകാശ്​ രാജ്​. 22ാമത്​ രാജ്യാന്തര ചലച്ചിത്ര മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർസ്വരങ്ങളെ ഭരണകൂടം നിശ്ശബ്​ദരാക്കുന്ന കാലത്ത്​ ശബ്​ദമില്ലാത്തവരുടെ ശബ്​ദമായി മാറേണ്ടത്​ കലാകാരന്മാരുടെ കടമയാണ്​. ഒരു കലാകാരൻ ത​​​​​​​​െൻറ പ്രശസ്​തിക്കും സ്​ഥാനമാനങ്ങൾക്കും സമൂഹത്തി​​​​​​​​െൻറ സ്​നേഹത്തിനോടും അംഗീകാരത്തിനോടും കടപ്പെട്ടിരിക്കുന്ന​ുവെന്നും പ്രകാശ്​ രാജ്​ പറഞ്ഞു.

അതുകൊണ്ടാണ്​ കലാകാരൻ എന്ന നിലയിൽ സ്വന്തം ശബ്​ദം ഞാൻ കേൾപ്പിക്കുന്നത്​. അവർ നിശ്ശബ്​ദരാകാൻ പറയു​േമ്പാൾ ഞാൻ പാട്ടുപാടുന്നത്​ അതുകൊണ്ടാണ്​. ഇന്ന് നമ്മള്‍ ശബ്​ദിക്കാതിരുന്നാല്‍ വരും തലമുറ ചിന്തിക്കാന്‍പോലും ഭയപ്പെടും. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ വിലക്കുന്നത് അപകടകരമായ പ്രവണതയാണെന്നും പ്രകാശ്‌രാജ്  പറഞ്ഞു.

‘എസ്​ ദുർഗ’ എന്ന സിനിമയെ എതിർക്കുന്നവർ ദുർഗ വൈൻ ബാറിനെ എതിർക്കാത്തതും ദുർഗയുടെ പേരിലുള്ള തെരുവ്​ വൃത്തികേടാക്കുന്നതിൽ പ്രതിഷേധിക്കാത്തതും ഇരട്ടത്താപ്പാണെന്ന പ്രകാശ്​ രാജി​​​​​​​​െൻറ വാക്കുകൾ കൈയടിയോടെയാണ്​ സദസ്സ്​ ഏറ്റുവാങ്ങിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkmoviesmalayalam newsFilim festivalPrakash RajIFFK 2017
News Summary - Prakash raj on iffk inagruation-Movies
Next Story