Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൂമരം മാർച്ച്​...

പൂമരം മാർച്ച്​ ഒമ്പതിനും റിലീസ്​ ചെയ്യില്ല

text_fields
bookmark_border
പൂമരം മാർച്ച്​ ഒമ്പതിനും റിലീസ്​ ചെയ്യില്ല
cancel

കാളിദാസ്​ ജയറാം നായകനാവുന്ന പൂമരത്തി​​​െൻറ റിലീസ്​ മാർച്ച്​ ഒമ്പതിനും ഉണ്ടാവില്ല. ചില സാ​േങ്കതിക കാരണങ്ങളാലാണ്​ ചിത്രത്തി​​​െൻറ റിലീസ്​ നീട്ടിയിരിക്കുന്നത്​. കാളിദാസ്​ ജയറാം തന്നെയാണ്​ ചിത്രത്തി​​​െൻറ റിലീസ്​ നീട്ടിയ വിവരം ഫേസ്​ബുക്കിലുടെ അറിയിച്ചത്​. അടുത്ത്​ തന്നെ ചി​ത്രത്തി​​​െൻറ റിലീസ്​ ഉണ്ടാവുമെന്നും കാളിദാസ്​ അറിയിച്ചിട്ടുണ്ട്​.

ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. ചിത്രത്തിലെ പാട്ടുകൾ നേ​രത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ്​ പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്​ പ്രേക്ഷകർ കാത്തിരിക്കുന്നത്​.

പൂമരത്തി​​​െൻറ റിലീസ്​  വൈകുന്നത്​ സംബന്ധിച്ച്​ കാളിദാസനും ചിത്രത്തി​​​െൻറ അണിയറ പ്രവർത്തകർക്കും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayarammoviespoomarammalayalam news
News Summary - Poomaram Relese date extended-Movies
Next Story